യുവാവ് പെട്രോൾ പമ്പിലെ ടോയ്ലറ്റിൽ കയറി വാതിലടച്ചു, ഏറെ നേരമായിട്ടും കാണാതെ വന്നതോടെ പൊലീസിനെ വിളിച്ചു, ഇറങ്ങിയോടി യുവാവ്

Published : Jan 09, 2026, 12:58 PM IST
Prabhajith

Synopsis

അരൂരിലെ പെട്രോൾ പമ്പിലെ ടോയ്ലറ്റിൽ കയറി വാതിലടച്ച യുവാവിനെ പൊലീസ് പിടികൂടി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാളുടെ ബാഗിൽ നിന്നും 64 നൈട്രോസെപാം ഗുളികകൾ കണ്ടെടുത്തു.

കൊച്ചി: അരൂരിൽ പെട്രോൾ പമ്പിൽ കയറി വാതിലടച്ച് ലഹരി ഉപയോ​ഗിച്ച യുവാവിനെ പിടികൂടി. അരൂർ തെക്ക് പെട്രോൾ‍ പമ്പിലെ ടോയ്ലെറ്റിൽ കയറിയ യുവാവ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഇതോടെ പമ്പിലെ ജീവനക്കാർക്ക് ആശങ്കയായി. വൈകാതെ അരൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി നിരവധി പ്രാവശ്യം വിളിച്ചിട്ടും പ്രതികരണമുണ്ടാവുകയോ യുവാവ് വാതിൽ തുറക്കുകയോ ചെയ്തില്ല. തുടർന്ന് പൊലീസ് ബലമായി വാതിൽ തുറന്നു. വാതിൽ തുറന്ന ഉടൻ യുവാവ് പുറത്തേക്ക് ഓടി.

അരൂക്കുറ്റി മാത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടിൽ പ്രഭജിത് (ചന്തു – 27) നെ അരൂർ പൊലീസ് പിന്തുടർന്ന് പിടികൂടി. ഇയാളുടെ ബാഗിൽ നിന്നും 64 നൈട്രാ സെപാം ഗുളികകൾ കണ്ടെത്തി. അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളിൽ വധശ്രമം, മയക്കുമരുന്ന് കച്ചവടം എന്നിവ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പ്രഭജിത് എന്ന് പൊലീസ് പറഞ്ഞു. കാപ്പ പ്രകാരമുളള തടവ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു മാസമേ ആയിട്ടുളളൂ. ഇയാൾക്ക് എവിടെ നിന്നുമാണ് ലഹരി ഗുളികകൾ ലഭിച്ചതെന്ന് കണ്ടെത്താൻ എസ്‌.ഐ. അബീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അര്‍ധരാത്രി ആശുപത്രിക്കിടക്കയിൽ നിര്‍ത്താതെ കരഞ്ഞ് 2 വയസുകാരി, അമ്മ നോക്കിയപ്പോൾ കഴുത്തിൽ ചുവന്ന പാട്; തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മാല മോഷണം
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; തൃശ്ശൂരില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം