ജാമ്യത്തിലിറങ്ങി മുങ്ങിയത് നേരെ കുടകിലേക്ക്; 10 വർഷം കഴിഞ്ഞിട്ടും വിടാതെ പൊലീസ്, നാട്ടിലെത്തി കുടുങ്ങി പ്രതി

Published : Mar 20, 2024, 08:30 PM IST
ജാമ്യത്തിലിറങ്ങി മുങ്ങിയത് നേരെ കുടകിലേക്ക്; 10 വർഷം കഴിഞ്ഞിട്ടും വിടാതെ പൊലീസ്, നാട്ടിലെത്തി കുടുങ്ങി പ്രതി

Synopsis

2013-ല്‍ അയല്‍വാസിയുമായുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. കുടകിലായിരുന്ന ഇയാള്‍ തിരികെ നാട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്

മാനന്തവാടി: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കുഴിനിലം പുത്തന്‍പുര കോളനി മജീദ്(37) നെയാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. 2013-ല്‍ അയല്‍വാസിയുമായുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. കുടകിലായിരുന്ന ഇയാള്‍ തിരികെ നാട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. എസ് ഐ ജാന്‍സി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഞ്ജിത്ത് എന്നിവരാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം, വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) വയനാട്ടിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. സ്വിറ്റ്സര്‍ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി.

പുല്‍പ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസിന്റെ നടപടി. ''പുല്‍പ്പള്ളി സ്വദേശിക്ക് സ്വിറ്റ്സര്‍ലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് മൂന്ന് വര്‍ഷം മുമ്പ് സോബി തട്ടിയെടുത്തത്. സമാനരീതിയില്‍ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ നാലും അമ്പലവയല്‍ സ്റ്റേഷനില്‍ ഒരു കേസുമടക്കം ജില്ലയില്‍ ആറ് കേസാണ് സോബിക്കെതിരെയുള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയില്‍ ഇരുപത് കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചേക്ക് കേസുകളിലും സോബി പ്രതിയാണ്. വയനാട്ടില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ ഇയാള്‍ തട്ടിയതായാണ് നിഗമനം. 

4 ഏക്കർ ഭൂമി, വീടും പശു, കോഴി ഫാമും എല്ലാം സർക്കാര്‍ ബോർഡ് വച്ച് ഏറ്റെടുത്തു; ആശങ്കയിലായത് 1500 ഓളം കർഷകർ

ചുരത്തിലെ എട്ടാം വളവിലിട്ട് ഇന്നോവ പിടിച്ചു, പണമുണ്ടാക്കാനുള്ള കുറുക്കുവഴി; യുവാക്കളെ കുരുക്കിയത് എക്സൈസ് 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്