
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് തുഷാരഗിരിയിലെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽ കാണാതായി. അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തിൽ വീണത്. ഒരാളെ രക്ഷിച്ചു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. ജലാശയത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ച സാഹചര്യത്തിലാണ് വീണ്ടും കോഴിക്കോട് ഒരു അപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പൊലീസ്, ഫയർഫോഴ്സ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തുഷാരഗിരിയിൽ തിരച്ചിൽ നടക്കുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച പതങ്കയത്ത് വെള്ളത്തിൽ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജലാശയങ്ങളിൽ ശക്തമായ ഒഴുക്കും വെള്ളവുമാണ് തെരച്ചിലിന് തടസ്സമാകുന്നത്.