ബെംഗളൂരുവിൽ നിന്നും എത്തിച്ച് വിൽപ്പന, ജാമ്യത്തിൽ കഴിയവേ എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് പിടിയിൽ

Published : Jul 27, 2024, 08:53 AM IST
ബെംഗളൂരുവിൽ നിന്നും എത്തിച്ച് വിൽപ്പന, ജാമ്യത്തിൽ കഴിയവേ എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് പിടിയിൽ

Synopsis

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കളുമായി പ്രതിയെ പിടികൂടിയത്

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് പിടിയിൽ. വേളി മാധവപുരം സ്വദേശി വിഷ്ണുവാണ് (24) പിടിയിലായത്. 104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കെയ്നുമായി ആണ് ഇയാളെ ഡാൻസാഫ് സംഘം പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസ് വിഷ്ണുവിനെ പിടികൂടിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കളുമായി പ്രതിയെ പിടികൂടിയത്.  നേരത്തെയും എം ഡി എം എ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തിയതിന് ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിൽ കഴിയവേയാണ് ലഹരി വസ്തുക്കളുമായി വീണ്ടും പിടിയിലായത്. പ്രതിയെ പേട്ട പോലീസിന് കൈമാറി.

രാത്രി ഓട്ടോയിൽ കയറ്റി അൽപ്പം കഴിഞ്ഞ് അതേ സ്ഥലത്ത് ഇറക്കിവിടുന്നു, സംശയം തോന്നി നിരീക്ഷണം; പൊക്കിയത് രാസലഹരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്