ജനതാ കർഫ്യൂ ദിനത്തിൽ വയോധികൻ മരിച്ചു; സംസ്ക്കാര ചടങ്ങുകൾ നടത്തിയത് പ്രതിരോധ മുന്നറിയിപ്പ് എഴുതി വച്ച്

By Vishnu N VenugopalFirst Published Mar 23, 2020, 8:52 PM IST
Highlights

ആശങ്കയിലായ വീട്ടുകാര്‍ കോറോണവൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്  വീട്ടിൽ എഴുതി വച്ചാണ് ബന്ധുക്കളെ വീട്ടിലേക്ക് കയറ്റിത്. 

ചേർത്തല: ജനതാ കർഫ്യു ദിനത്തിൽ മരിച്ച  വയോധികന്‍റെ മൃതദേഹം സംസ്കരിച്ചത് പ്രതിരോധ മുന്നറിയിപ്പുകള്‍ എഴുതി വച്ച്. ചേര്‍ത്തലയിലാണ് സംഭവം നടന്നത്. പട്ടണക്കാട് പഞ്ചായത്ത്  15-ാം വാർഡ് കടക്കരപ്പള്ളി വടക്ക് കുന്നുംപുറത്ത്  തുടർന്ന് റാഫേൽ(75) ആണ് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച മരിച്ചത്. 

മരണം  ജനതാ കർഫ്യൂ ദിനം കൂടിയായതിൽ വീട്ടുകാരും പ്രതിരോധത്തിലായി. ആശങ്കയിലായ വീട്ടുകാര്‍ കോറോണവൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്  വീട്ടിൽ എഴുതി വച്ചാണ് ബന്ധുക്കളെ വീട്ടിലേക്ക് കയറ്റിത്. 

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ മരണവീട്ടിൽ പ്രദർശിപ്പിച്ച ശേഷം വീട്ടിലെത്തുന്നവർക്ക് വെള്ളവും അണുനാശിനിയും നൽകി. മരണാനന്തര ചടങ്ങിനെത്തിയവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു.  ഇന്ന് രാവിലെ 10ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് സംസ്ക്കാരം നടത്തിയത്.

click me!