കൊവിഡ് 19; തെരുവിലെ 20 പേര്‍ക്ക് ഭക്ഷണവുമായി എസ്‌ഐ എത്തി, 'സല്യൂട്ട്' നല്‍കി തിരൂരുകാര്‍

Web Desk   | Asianet News
Published : Mar 23, 2020, 03:54 PM ISTUpdated : Mar 23, 2020, 04:21 PM IST
കൊവിഡ് 19; തെരുവിലെ 20 പേര്‍ക്ക് ഭക്ഷണവുമായി എസ്‌ഐ എത്തി, 'സല്യൂട്ട്' നല്‍കി തിരൂരുകാര്‍

Synopsis

തെരുവില്‍ കഴിഞ്ഞിരുന്ന 20 പേര്‍ക്ക് എസ്‌ഐ ജലീല്‍ തന്റെ പോക്കറ്റില്‍ നിന്നും പണമെടുത്ത് ഉച്ചഭക്ഷണം നല്‍കി. നേരത്തെ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ചതിന് എസ്ഐയെ മുഖ്യമന്ത്രിവരെ അഭിനന്ദിച്ചിരുന്നു.

മലപ്പുറം: കൊവിഡ് ഭീതിയില്‍ ഹോട്ടലുകളും കടകളും അടച്ചതോടെ തീരാ ദുരിതത്തിലേക്ക് വീണത് ആരോരുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്നവരാണ്. എന്നാല്‍ വീടോ ബന്ധുക്കളോ ഇല്ലാതെ തെരുവില്‍ കഴിഞ്ഞവര്‍ ജനതാകര്‍ഫ്യൂ ദിനത്തില്‍ പട്ടിണിയിലായപ്പോള്‍ സ്‌നേഹ ഹസ്തവുമായി തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത്. തെരുവില്‍ കഴിഞ്ഞിരുന്ന 20 പേര്‍ക്ക് എസ്‌ഐ ജലീല്‍ തന്റെ പോക്കറ്റില്‍ നിന്നും പണമെടുത്ത് ഉച്ചഭക്ഷണം നല്‍കി.

തെരുവില്‍ ആരോരുമില്ലാതെ കഴിഞ്ഞവര്‍ക്ക് പൊതിച്ചോറെത്തിച്ച എസ്‌ഐക്ക് സല്യൂട്ട് നല്‍കുകയാണ് തിരൂരുകാര്‍. എസ്‌ഐ റഹീം യൂസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സീമ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലയണല്‍, ശ്രീകുമാര്‍ എന്നിവരും എസ്‌ഐയെ സഹായിക്കാനെത്തിയിരുന്നു.

Read More50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് യുവതി; സാഹസികമായി രക്ഷിച്ച് എസ്ഐ, അഭിന്ദനവുമായി മുഖ്യമന്ത്രി

തിരൂരില്‍ വൈരങ്കോട് തീയാട്ട് ഉത്സവം കാണാനെത്തിയ യുവതി മൊബൈലില്‍ സംസാരിച്ച് നടക്കവെ കിണറ്റില്‍ വീണിരുന്നു. കിണറ്റില്‍ നിന്നും യുവതി വിളിച്ചതനുസരിച്ച് ബന്ധുക്കള്‍ വിവരം പൊലീസിലറിയിച്ചു. സ്ഥലത്തെത്തിയ എസ്‌ഐ ജലീല്‍ യുവതിയെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.

സംഭവമറിഞ്ഞ മുഖ്യമന്ത്രി എസ്‌ഐയെ അഭിനന്ദിച്ചിരുന്നു. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജി പി വിജയന്‍ ജലീലിന് ഉപഹാരം നല്‍കി അദരിക്കുകയും ചെയ്തിരുന്നു. നേരത്തെ ഷോക്കേറ്റ് വീണ തൊഴിലാളിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചും എസ്‌ഐ ജലീല്‍ ആദരവ് നേടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മിനിട്ടുകളോളം സൈറൺ നീട്ടി മുഴക്കിയുണ്ടായിട്ടും കാര്യമുണ്ടായില്ല, കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് കുടുങ്ങി
പേരാമ്പ്രയിൽ 10-ാം ക്ലാസുകാരിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവ്