വിലകൂടിയത് നോക്കിയെടുത്ത് മുണ്ടിനിടയിൽ ഒളിപ്പിക്കും, ബിയർ കാട്ടി ബില്ലടക്കും; ഒടുവിൽ സിസിടിവി ആളെ പൊക്കി !

Published : Mar 13, 2025, 02:46 AM IST
വിലകൂടിയത് നോക്കിയെടുത്ത് മുണ്ടിനിടയിൽ ഒളിപ്പിക്കും, ബിയർ കാട്ടി ബില്ലടക്കും; ഒടുവിൽ സിസിടിവി ആളെ പൊക്കി !

Synopsis

പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് മദ്യം മോഷ്ടിച്ചത്.

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിക്കുന്നയാളെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആളൂര്‍ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പില്‍ മോഹന്‍ദാസ് (45) ആണ് പിടിയിലായത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് മദ്യം മോഷ്ടിച്ചത്. പലതവണകളായി ഇയാൾ അഞ്ച് ലിറ്ററോളം മദ്യം കടത്തിയിരുന്നു. 

കുറച്ച് നാളുകളായി പ്രീമിയം കൗണ്ടറില്‍ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നിരീക്ഷണ കാമറ പരിശോധിച്ച ജീവനക്കാര്‍ക്ക് മുണ്ടുടുത്ത് വരുന്ന മോഹന്‍ദാസിനെ സംശയം തോന്നി. ഇക്കഴിഞ്ഞ ഒമ്പതിന് ഇയാളെ തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം നാല് തവണയാണ് പ്രതി പ്രീമിയം കൗണ്ടറിലെത്തിയത്. അര ലിറ്ററിന്റെ കുപ്പി മുണ്ടില്‍ ഒളിപ്പിച്ച് വയ്ക്കുന്നത് കണ്ട ജീവനക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അര ലിറ്ററിന്റെ മുന്തിയ ഇനം മദ്യം റാക്കില്‍നിന്നെടുത്ത് ആരുമറിയാതെ മുണ്ടിനുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് വിലകുറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് പണം നല്കി പോവുകയാണ് ഇയാളുടെ രീതി.

വിചിത്രം! രാത്രിയിറങ്ങി നടക്കുന്നത് ബാഗിൽ പെട്രോളും കത്തിയുമായി, ഓട്ടോ കണ്ടാൽ തീവെയ്ക്കും; പ്രതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്