പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. കോൺഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു.
കൊല്ലം: കോർപ്പറേഷനിൽ കോൺഗ്രസ് - ബിജെപി ഏറ്റുമുട്ടൽ. പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം നടന്നു. ബജറ്റ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അംഗങ്ങൾ വിമർശിച്ചതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. മോദി കൊള്ളക്കാരനെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. പിന്നാലെ ബഹളത്തിന് തുടക്കമായി. പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു ബിജെപിക്കാരുടെ മറുപടി. പിന്നാലെ പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. കോൺഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു. വളരെ നാടകീയമായ സംഭവമാണ് നടക്കുന്നത്. തർക്കം കൈയാങ്കളിയിലെത്തി. പുറത്ത് നിന്ന് ആളെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഇരുവിഭാഗങ്ങളും തമ്മിൽ എടാപോടാ വിളികളുമുണ്ടായി.

