
കോഴിക്കോട്: ബൈക്ക് യാത്രികനായ മധ്യവയസ്‌കനെ ആക്രമിച്ച് പണം കവര്‍ന്നു. വടകര എടച്ചേരിയിലാണ് സംഭവം. കൊയിലോത്ത് താഴക്കുനി വീട്ടില്‍ ഇബ്രാഹിം (58) ആണ് കവര്‍ച്ചക്കിരയായത്. മാസ്‌ക് ധരിച്ച് മുഖം മറച്ചുകൊണ്ട് കാറില്‍ എത്തിയ സംഘം ഇയാളില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. വില്യാപ്പള്ളി-തലശ്ശേരി സംസ്ഥാന പാതയില്‍ എടച്ചേരി ഇരിങ്ങണ്ണൂരില്‍ വെച്ചായിരുന്നു കവര്‍ച്ച നടന്നത്. ഒമ്പത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാര്‍ ആദ്യം ബൈക്കിനെ മറികടന്ന് തടസ്സമുണ്ടാക്കി. പിന്നാലെ കാറിലുണ്ടായിരുന്ന നാലുപേര്‍ കാറില്‍ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി. സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പടെ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam