ചാരായ വാറ്റ്: ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിടിയില്‍, 80 ലിറ്റര്‍ കോട പിടിച്ചെടുത്തു

Published : Apr 30, 2020, 04:21 PM ISTUpdated : Apr 30, 2020, 07:38 PM IST
ചാരായ വാറ്റ്: ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിടിയില്‍, 80 ലിറ്റര്‍ കോട പിടിച്ചെടുത്തു

Synopsis

രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് ആറിന് നടത്തിയ റെയ്ഡിൽ 80 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി..

ആലപ്പുഴ: 80 ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. മാന്നാർ പഞ്ചായത്ത് 11-ാം വാർഡ് കുട്ടമ്പേരൂർ തൈച്ചിറ കോളനിയിൽ കുട്ടമത്ത് വീട്ടിൽ രാജേന്ദ്രനെ(42)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി ഐ ജോസ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് ആറിന് നടത്തിയ റെയ്ഡിൽ 80 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. 

പൊലീസിന് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മാന്നാർ എസ് ഐ. കെ. എൽ മഹേഷ്, പ്രൊബേഷൻ എസ് ഐ ശാന്തി കെ ബാബു, അഡിഷണൽ എസ് ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജയേഷ്, അനൂപ്, എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാമനപുരം നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
റെയിൽവേ നിയന്ത്രണ ദിവസങ്ങളിൽ കെഎസ്ആർടിസി ബദൽ സർവീസ് ഏർപ്പെടുത്തിയില്ല, കോഴിക്കോട് ഡിടിഒയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും