
കോഴിക്കോട്: ചാലിയം തീരത്തിന് സമീപം ആനങ്ങാടി ഫിഷ് ലാന്‍റിംഗിന് തെക്ക് വശത്ത് തീരത്ത് ഇന്ന് രാവിലെ ഒരു മൃതദേഹം അടിഞ്ഞു. മദ്ധ്യവയസ് തോന്നിക്കുന്ന ഒരാളുടെ മൃതദേഹമാണ് തീരത്ത് അടിഞ്ഞത്. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു. മുഖം വ്യക്തമല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൂടുതല്‍ പിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചാലിയം സ്വദേശിയായ ഉസ്മാനെ കാണാനില്ലായിരുന്നു. ഇദ്ദേഹം കടലില്‍ പോകുന്നതിനായി കഴിഞ്ഞ ഞായറാഴ്ച ജങ്കാര്‍ ഭാഗത്ത് ബോട്ടില്‍ ഇരിക്കുന്നത് കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല. മൃതദേഹം ഉസ്മാന്‍റെതാണോയെന്ന് വ്യക്തമല്ലെന്ന് പ്രദേശവാസികളും പോലീസും പറഞ്ഞു. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam