തൊ​ഴു​ത്തിന് സമീപം രാത്രി ക​ണ്ട​തി​ൽ സം​ശ​യം, സിസിടിവി നോക്കിയപ്പോൾ കണ്ടത് പശുവിനെ പീഡിപ്പിക്കുന്നത്, അറസ്റ്റ്

Published : Apr 16, 2024, 12:25 PM IST
തൊ​ഴു​ത്തിന് സമീപം രാത്രി ക​ണ്ട​തി​ൽ സം​ശ​യം, സിസിടിവി നോക്കിയപ്പോൾ കണ്ടത് പശുവിനെ പീഡിപ്പിക്കുന്നത്, അറസ്റ്റ്

Synopsis

പശുവിന്റെ ഉടമസ്ഥന്‍റെ പറമ്പിൽ ജോലിക്ക് വന്നിരുന്ന പ്രതിയെ രാത്രിയിൽ തൊഴുത്തിന്‍റെ ഭാഗത്ത് കണ്ടതോടെയാണ് സംശയം തോന്നി സിസിടിവി പരിശോധിച്ചത്

മലപ്പുറം: തിരൂരിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. തിരൂർ കോലുപാലം കു​റ്റി​ക്കാ​ട്ടി​ൽ യൂ​സ​ഫ് (45) ആണ് അറസ്റ്റിലായത്. പശുവിന്റെ ഉടമസ്ഥന്‍റെ പറമ്പിൽ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തൊഴുത്തിന്‍റെ ഭാഗത്ത് കണ്ടിരുന്നു. സംശയം തോന്നിയതിനാൽ തൊഴുത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്. 

ഫാത്തിമ കൊലക്കേസ് പ്രതികളായ അലക്സിനും കവിതയ്ക്കും സാറാമ്മ കൊലക്കേസിലും പങ്ക്? പൊലീസ് അന്വേഷണം

പശുവിന്‍റെ ഉടമ നൽകിയ പരാതിയിൽ യൂസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തി​രൂ​ർ എ​സ് ​ഐ ഷി​ജോ സി ത​ങ്ക​ച്ച​ന്റെ നേ​തൃ​ത്വ​ത്തിലാണ് പ്രതിയെ പിടികൂടിയത്. ഇ​യാ​ൾ​ക്കെ​തി​രെ പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.  മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരന്റെ അതിക്രമം, ലേബർ റൂം അടിച്ചുതകർത്തു
ജി പേ വഴിയോ കൈയിലോ നൽകണമെന്ന് വില്ലേജ് അസിസ്റ്റന്‍റ്, പിന്നാലെ വിജിലൻസിന്റെ നോട്ടപ്പുള്ളി, കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരൻ പിടിയിൽ