വെറും 14 വയസുമാത്രം പ്രായം, 63 കാരനിൽ നിന്ന് നിരന്തരം നേരിട്ടത് ലൈംഗിക പീഡനം; കേസിൽ ശിക്ഷ വിധിച്ച് കോടതി

Published : Jun 26, 2026, 02:17 PM IST
man sentenced to 32 years in prison for sexual assault of minor in kozhikode

Synopsis

14 വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 32 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: 14 വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 32 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ സ്വദേശി സുധാകരനെയാണ്(63) കോഴിക്കോട് സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവമ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസമാണ് കോടതി വാദം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇയാക്ക് ജാമ്യം ലഭിച്ചിരുന്നു. അന്നത്തെ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുമിത് കുമാറിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇയാളെ വീണ്ടും ജയിലിലടച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രകൃതിവിരുദ്ധ പീഡനം:20 പോക്സോ കേസുകളിൽ പ്രതി, മദ്‌റസ അധ്യാപകന്‍ പിടിയിൽ, അറസ്റ്റ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
വീട്ടുമുറ്റത്ത് കോണ്ടം, വിദേശത്തുള്ള ഭാര്യയെ വിവരമറിയിച്ചതിന് അമ്മായിഅമ്മയെ മരുമകൻ പീഡിപ്പിച്ചു; സംഭവം കൊല്ലത്ത്