പ്രകൃതിവിരുദ്ധ പീഡനം:20 പോക്സോ കേസുകളിൽ പ്രതി, മദ്‌റസ അധ്യാപകന്‍ പിടിയിൽ, അറസ്റ്റ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

Published : Jun 26, 2026, 12:48 PM IST
39 year old Usthad  accused in 20 POCSO case held

Synopsis

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ഉപയോഗിച്ച് മസാജ് ചെയ്യിപ്പിക്കലായിരുന്നു ഇയാളുടെ രീതി. കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും വെളിപ്പെടുത്തലുണ്ട്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്‌റസ അധ്യാപകന്‍ പിടിയില്‍. ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി എം.കെ. മുഹമ്മദിനെയാണ് (39) ബീഹാറില്‍ വെച്ച് വളാഞ്ചേരി പൊലീസ് പിടികൂടിയത്.മലപ്പുറം, കാസര്‍കോട് ജില്ല കളിലായി 20ഓളം പോക്‌സോ കേസുകളില്‍ പ്രതിയാണ് മുഹമ്മദെന്ന് പൊലീസ് പറഞ്ഞു. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയുമായി പൊലീസ് വളാഞ്ചേരിയിലേക്ക് തിരിച്ചു. പൊലീസ് കേസെടുത്തതോടെ അജ്മീറില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി. പൊലീസ് സ്ഥലത്തെത്തിയെന്ന വിവരം ലഭിച്ചതോടെ ബീഹാറിലേക്ക് മുങ്ങുകയായിരുന്നു. അവിടെ നിന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ഉപയോഗിച്ച് മസാജ് ചെയ്യിപ്പിക്കലായിരുന്നു ഇയാളുടെ രീതി. കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും വെളിപ്പെടുത്തലുണ്ട്. പലരും ഭയം കാരണം വിവരം പുറത്ത് പറഞ്ഞിരുന്നില്ല. വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 14 കേസുകളും താനൂരില്‍ നാലും കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് കോണ്ടം, വിദേശത്തുള്ള ഭാര്യയെ വിവരമറിയിച്ചതിന് അമ്മായിഅമ്മയെ മരുമകൻ പീഡിപ്പിച്ചു; സംഭവം കൊല്ലത്ത്
ചെറുമക്കളെ ശല്യം ചെയ്തു, പൊലീസിനെ സമീപിച്ച് 65കാരൻ; പിന്നാലെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം