അറക്കാന്‍ നോക്കിയ കോഴി ജീവനും കൊണ്ടോടി, പിന്നാലെ ഓടിയ ആള്‍ കാല്‍ വഴുതി കിണറ്റില്‍ വീണു

Published : Jun 10, 2019, 06:12 PM IST
അറക്കാന്‍ നോക്കിയ കോഴി ജീവനും കൊണ്ടോടി, പിന്നാലെ ഓടിയ ആള്‍ കാല്‍ വഴുതി കിണറ്റില്‍ വീണു

Synopsis

ഇരുട്ടില്‍ കോഴിക്ക് പിന്നാലെ ഓടിയ ഇയാള്‍ സമീപത്തെ അറുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേയ്ക്ക് പതിച്ചു. 

മലപ്പുറം: തിരൂരില്‍ അറക്കാന്‍ എടുത്ത കോഴി ജീവനുംകൊണ്ട് ഓടിയപ്പോള്‍ പിന്നാലെ ഓടിയ ആള്‍ കാല്‍ വഴുതി കിണറ്റില്‍ വീണു. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ അലിയെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രാത്രി 10 ണേിയോടെ ആയിരുന്നു സംഭവം. കൊല്ലാന്‍ കയ്യിലെടുക്കവേ കോഴി പിടക്കുകയും അലിയുടെ കയ്യില്‍ നിന്നും നിലത്തേയ്ക്ക് വീഴുകയുമായിരുന്നു. ജീവനും കൊണ്ട് ഓടിയ കോഴിക്ക് പിന്നാലെ അലിയും വെച്ചുപിടിച്ചു. 

ഇരുട്ടില്‍ കോഴിക്ക് പിന്നാലെ ഓടിയ ഇയാള്‍ സമീപത്തെ അറുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേയ്ക്ക് പതിച്ചു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവര്‍ ഒരു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ അലിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഔഡി, ബെന്‍സ്, ഫോര്‍ച്യൂണർ, ഥാര്‍, സർവം ആഢംബരമയം, റീല്‍സുണ്ടാക്കാൻ പ്ലസ് ടു കുട്ടികളെത്തിച്ച വണ്ടികൾ, പിടിച്ചെടുത്തു
സമീനയുടെ എക്സറെ എടുത്തപ്പോൾ ട്വിസ്റ്റ്, വയറ്റിൽ ഒരു കമ്മലും! സ്വർണ്ണ മാല താഴേക്ക് വന്നുതുടങ്ങി, എനിമ നൽകി കാത്തിരിപ്പ് തുടരുന്നു