
കോഴിക്കോട്: ബാര്‍ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ വെച്ച് ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനായ അത്തോളി മൊടക്കല്ലൂർ താഴെക്കുനി പനോളി അൻവർ (48) ആണ് പിടിയിലായത്.
വൈത്തിരിയിലേക്ക് പോകുന്ന വഴി അൻവർ മദ്യപിക്കാൻ എത്തിയപ്പോൾ ബാറിൽ വെച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് അൻവറിന് മർദ്ദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തൻ്റെ ബാഗിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് തന്നെ മർദ്ദിച്ച വിജുവിനെ അൻവര്‍ കഴുത്തിൽ കുത്തിയത്. വിജു കൊലപാതക കേസിൽ മുൻപ് പ്രതിയായിരുന്നു. സംഭവത്തിൽ താമരശ്ശേരി ഡിവൈഎസ്‌പി എം.പി വിനോദിൻ്റെ നിർദ്ദേശപ്രകാരം സിഐ കെ.ഒ പ്രദീപും ക്രൈം സ്കോഡ് അംഗങ്ങളും ചേർന്നാണ് വൈത്തിരിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam