സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റു

Published : Oct 08, 2019, 09:00 AM IST
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റു

Synopsis

 സുഹൃത്തും പ്രദേശവാസിയുമായ അനൂപും കൃഷ്ണരാജും ഏറെനാളായി സുഹൃത്തുക്കളായിരുന്നു.  പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി പിരിയുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വീണ്ടും ബ്ലോക്ക് ജംഗ്ഷന് സമീപം വെച്ച് കണ്ടുമുട്ടിയതോടെ വാക്കേറ്റമായി

അമ്പലപ്പുഴ: സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് ബ്ലോക്ക് ജംഗ്ഷനില്‍ സനാദനപുരം ഇടപറമ്പ് വീട്ടില്‍ പുഷ്പരാജന്റെ  മകന്‍ കൃഷ്ണ രാജ് (27) നെയാണ് പരിക്കേറ്റ നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബ്ലോക്ക് ജംഗ്ഷന് സമീപം വെച്ചായിരുന്നു സംഭവം. സുഹൃത്തും പ്രദേശവാസിയുമായ അനൂപും കൃഷ്ണരാജും ഏറെനാളായി സുഹൃത്തുക്കളായിരുന്നു.  പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി പിരിയുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വീണ്ടും ബ്ലോക്ക് ജംഗ്ഷന് സമീപം വെച്ച് കണ്ടുമുട്ടിയതോടെ വാക്കേറ്റമായി.

പിന്നീട് ഇത് സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിനിടെ  കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ മാരകായുധം കൊണ്ട് അനൂപ് കൃഷ്ണ രാജിനെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മുറിവേറ്റ കൃഷ്ണ രാജിന്റെ നിലവിളി ശബ്‍ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒളിവില്‍ പോയ പ്രതി  അനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശുപത്രി പൂട്ടിയിട്ട് ഡോക്ടറും ജീവനക്കാരും വിവാഹത്തിൽ പങ്കെടുക്കാൻ പോയി,വലഞ്ഞ് രോഗികൾ, പ്രതിഷേധവുമായി രാഷ്ട്രീയ സംഘടനകൾ
കുവൈത്തില്‍ ബാഡ്മിന്റണ്‍ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു