കടലില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Published : Oct 08, 2019, 08:49 AM IST
കടലില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Synopsis

ഇന്നലെ മൂന്ന് മണിയോടെയാണ് ആറ് വിദ്യാർത്ഥികളും നാല് മുതിർന്നവരും സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാൻ പോയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു

തൃശൂര്‍: പെരിഞ്ഞനം ആറാട്ടുകടവിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ  മകൻ ഡെൽവിൻ (13), പീറ്ററിന്റെ മകൻ ആൽസൺ (14) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.  ഡെൽവിന്റെ മൃതദേഹം കഴിമ്പ്രം ബീച്ചിലും, ആൽസണിന്റെ മൃതദേഹം മുരിയാന്തോട് ബീച്ചിലുമാണ് കരയ്ക്കടിഞ്ഞത്.

ഇന്നലെ മൂന്ന് മണിയോടെയാണ് ആറ് വിദ്യാർത്ഥികളും നാല് മുതിർന്നവരും സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാൻ പോയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു.

ഒരാളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാൻ മുതിർന്നവർക്കായില്ല. , അഴീക്കോട് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും വിദ്യാർത്ഥികൾക്കായി ഇന്നലെ തെരച്ചിൽ തുടര്‍ന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്