ഭാര്യയുമായി വഴക്കിട്ടു, പിന്നാലെ 15 വയസുള്ള മകളെയും ഭാര്യയേയും കുത്തി ഭർത്താവ്; പ്രതി പിടിയിൽ

Published : Aug 10, 2026, 06:18 PM IST
crime scene

Synopsis

പൂനവും സത്യപ്രകാശും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് പ്രതി ഭാര്യക്കും മകൾക്കും നേരെ കത്തി വീശുകയും ആക്രമിക്കുകയുമായിരുന്നു.

ദില്ലി: ഡൽഹിയിൽ കുടുംബവഴക്കിനെ തുടർന്ന് സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മാൻസരോവർ പാർക്ക് മേഖലയിലാണ് സംഭവം. പൂനം (38), ഇവരുടെ 15 വയസുള്ള മകൾ എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ സ്ത്രീയുടെ ഭർത്താവായ സത്യ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെടുത്തു.

പൂനവും സത്യപ്രകാശും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് പ്രതി ഭാര്യക്കും മകൾക്കും നേരെ കത്തി വീശുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍; ആകെ 22 ചുണ്ടന്‍ വള്ളങ്ങള്‍
ഉപഭോക്തൃ സംതൃപ്തിയിൽ രാജ്യത്ത് ആദ്യം, ചരിത്രനേട്ടവുമായി പത്തനംതിട്ട ജില്ലാ പൊലീസ്: നാല് ഐഎസ്ഒ സർട്ടിഫിക്കേഷനുകൾ സ്വന്തമാക്കി