ആദ്യം പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയിൽ നിന്ന് വിവരം കിട്ടി; തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ

Published : Apr 16, 2026, 03:30 PM IST
Theft

Synopsis

തിരുവനന്തപുരത്ത് വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ 19-കാരൻ അറസ്റ്റിൽ. മണക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച പട്ടം സ്വദേശി ആഷിക് റഹ്മാനെയാണ് കരമന പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

​തിരുവനന്തപുരം: വീടിന് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പട്ടം, കുന്നുകുഴി, പുഷ്പനഗർ സ്വദേശി ആഷിക് റഹ്മാൻ (19) ആണ് പൊലീസിന്റെ പിടിയിലായത്. കരമന പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസം മണക്കാട് സ്വദേശിയായ സന്തോഷ് കുമാറിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സന്തോഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിന് സമീപത്ത് നിർത്തിയിട്ടതായിരുന്നു. ഈ വാഹനം പ്രായപൂർത്തിയാകാത്ത മറ്റൊരാളുടെ കൂടെ സഹായത്തോടെയാണ് ആഷിക് റഹ്മാൻ മോഷ്‌ടിച്ചത്. പ്രായപൂർത്തിയാകാത്ത ആളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഷിക് റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുലര്‍ച്ചെ 3 മണി, ആരുമറിയില്ലെന്ന് കരുതി, സമീപത്തെ കാറിൽ ആളുകളുണ്ടായത് കണ്ടില്ല, ചിക്കന്‍ സ്റ്റാളില്‍ മോഷണം, പ്രതി പിടിയിൽ
വിഷു ആഘോഷത്തിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം, ദുരന്തം പാലക്കാട് ശ്രീകൃഷ്ണപുരത്ത്