പരപ്പനങ്ങാടിയിൽ ഹോട്ടലില്‍ വന്‍ കവര്‍ച്ച; കാല്‍ ലക്ഷം രൂപ കവര്‍ന്നു

Web Desk   | Asianet News
Published : Nov 22, 2019, 02:27 PM IST
പരപ്പനങ്ങാടിയിൽ ഹോട്ടലില്‍ വന്‍ കവര്‍ച്ച; കാല്‍ ലക്ഷം രൂപ കവര്‍ന്നു

Synopsis

ഷട്ടറുയർത്തി അകത്തുകടന്ന മോഷ്ടാവ് അടുക്കളയിൽ നിന്ന് ചട്ടുകം കൊണ്ടുവന്ന് കൗണ്ടറിലെ പൂട്ടുകൾ തകർക്കുകയായിരുന്നു

മലപ്പുറം: പരപ്പനങ്ങാടിയിലെ ഹോട്ടലിൽ കവർച്ച നടത്തി കാൽ ലക്ഷത്തോളം രൂപയുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പയിനിങ്ങൽ ജങ്ഷനിലെ ഹോട്ടൽ ടോപ്പ് സിറ്റിയിൽ കവർച്ച നടന്നത്. പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ ഹോട്ടലിനകത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഷട്ടറുയർത്തി അകത്തുകടന്ന മോഷ്ടാവ് അടുക്കളയിൽ നിന്ന് ചട്ടുകം കൊണ്ടുവന്ന് കൗണ്ടറിലെ പൂട്ടുകൾ തകർക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന പണവും കൗണ്ടറിനുമുകളിലുണ്ടായിരുന്ന പള്ളികളുടേയും വിവിധ ചാരിറ്റി സംഘടനകളുടേയും സംഭാവന പെട്ടികളിലെ പണവും കവർന്നിട്ടുണ്ട്. ഇന്നു രാവിലെ ഹോട്ടൽ തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.  പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ