മരണദൃശ്യങ്ങള്‍ പെണ്‍സുഹൃത്തിനെ ലൈവായി കാണിച്ച് യുവാവ് ആത്മഹത്യ ചെയ്തു

Published : Jun 22, 2019, 09:06 AM ISTUpdated : Jun 22, 2019, 09:30 AM IST
മരണദൃശ്യങ്ങള്‍ പെണ്‍സുഹൃത്തിനെ ലൈവായി കാണിച്ച് യുവാവ് ആത്മഹത്യ ചെയ്തു

Synopsis

വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി തന്‍റെ പ്രതിശ്രുത വരനുമായി കടക്കരപ്പള്ളിയിലെ ശ്രീരാഗിന്‍റെ വീട്ടില്‍ എത്തിയെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു

ആലപ്പുഴ: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പെണ്‍സുഹൃത്തിനെ മൊബൈല്‍ വഴി തത്സമയം കാണിച്ചാണ് ഇയാള്‍ കടുംകൈ ചെയ്തത്. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ശ്രീരാഗ് (25) ആണ് മരിച്ചത്.  

കടക്കരപ്പള്ളി 12-ാം വാര്‍ഡ് മാളിയേക്കലില്‍ മോഹനന്‍റേയും സിന്ധുവിന്‍റേയും മകനാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി തന്‍റെ പ്രതിശ്രുത വരനുമായി കടക്കരപ്പള്ളിയിലെ ശ്രീരാഗിന്‍റെ വീട്ടില്‍ എത്തിയെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. 

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശ്രീരാഗിന്‍റെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പട്ടണക്കാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാനേജ്മെന്‍റ് പഠനം കഴിഞ്ഞ് ജോലിക്ക് കാത്തിരിക്കുകയായിരുന്നു ശ്രീരാഗ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി
ഓട്ടോറിക്ഷക്ക് പൊലീസ് കൈ കാണിച്ചു, ഇറങ്ങിയോടി 2 പേർ, പിന്തുടര്‍ന്ന് പിടികൂടി, കഞ്ചാവ് പിടിച്ചു