ബേക്കറിയിൽ മോഷ്ടിക്കാൻ കയറി, പണം കിട്ടിയില്ല; 35000 രൂപയുടെ മധുര പലഹാരങ്ങൾ അടിച്ചുമാറ്റി കള്ളൻ

Published : Aug 19, 2022, 09:49 AM ISTUpdated : Aug 19, 2022, 09:53 AM IST
ബേക്കറിയിൽ മോഷ്ടിക്കാൻ കയറി, പണം കിട്ടിയില്ല; 35000 രൂപയുടെ മധുര പലഹാരങ്ങൾ അടിച്ചുമാറ്റി കള്ളൻ

Synopsis

ആറോളം ചാക്കുകളിൽ പ്രതി പലഹാരങ്ങൾ നിറച്ചു. ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമാണ് ചാക്കിൽ നിറച്ചത്. ചൊവ്വാഴ്ച പുലർച്ചെ 12നും 1.30നും ഇടയിലായിരുന്നു മോഷണം.

മലപ്പുറം: താനാളൂരിൽ ബേക്കറിയിൽ മോഷ്ടിക്കാനെത്തിയെ മോഷ്ടാവ് പണം ലഭിക്കാത്തിനെ തുടർന്ന് 35000 രൂപ വിലവരുന്ന പലഹാര സാധനങ്ങൾ മോഷ്ടിച്ചു. മോഷ്ടാവിനെ 24 മണിക്കൂറിനുള്ളിൽ വേങ്ങരയിൽ നിന്ന് പൊലീസ് പിടികൂടി. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലമിനെയാണ് (24) അറസ്റ്റ് ചെയ്തത്. പകരയിൽ അധികാരത്ത് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലാണ് മോഷണം നടന്നത്. മധുരപലഹാരങ്ങളും ചോക്ലേറ്റുകളും ചാക്കിൽക്കെട്ടി ഓട്ടോ‌യിൽ കയറ്റിയാണ് പ്രതി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

ആറോളം ചാക്കുകളിൽ പ്രതി പലഹാരങ്ങൾ നിറച്ചു. ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമാണ് ചാക്കിൽ നിറച്ചത്. ചൊവ്വാഴ്ച പുലർച്ചെ 12നും 1.30നും ഇടയിലായിരുന്നു മോഷണം. കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറിയ ശേഷമായിരുന്നു മോഷണം. നിരവധി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഓട്ടോ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമായില്ലെങ്കിലും അന്വേഷണ സംഘം 200 കണക്കിന് ഓട്ടോറിക്ഷകൾ പരിശോധിച്ച് പ്രതിയെ പിടികൂടികയായിരുന്നു.

രസഗുള ചേര്‍ത്ത ചായ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

എസ്‌ഐ കൃഷ്ണ ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസിർമാരായ സലേഷ്, മുഹമ്മദ് കുട്ടി സിപിഒമാരായ അഭിലാഷ്, ലിബിൻ, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്