കൊച്ചിയിൽ ആഡംബര വാഹനത്തിൽ നിന്ന് ബിയർ കുപ്പിയേറ്, ചോദ്യം ചെയ്തപ്പോൾ കൂറ്റൻ നായയുമായി ഭീഷണി; അറസ്റ്റ്

Published : Jun 06, 2023, 11:31 AM IST
കൊച്ചിയിൽ ആഡംബര വാഹനത്തിൽ നിന്ന് ബിയർ കുപ്പിയേറ്, ചോദ്യം ചെയ്തപ്പോൾ കൂറ്റൻ നായയുമായി ഭീഷണി; അറസ്റ്റ്

Synopsis

ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ആഷിക് തോമസ് ഭീഷണിപെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. ആഡംബര കാറിന് അടുത്തേക്ക് എത്തിയ ബൈക്ക് യാത്രികന് നേരെ കൂറ്റൻ വളര്‍ത്തു നായയെ പുറത്തിറക്കിയാണ് ആഷിക് ഭയപെടുത്തിയത്

പാലാരിവട്ടം: കൊച്ചിയില്‍ മദ്യലഹരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രികന്‍റെ പരാക്രമം. കാക്കനാട് സ്വദേശി ആഷിക് തോമസ് കാറിൽ നിന്നും ബീയർ കുപ്പി വലിച്ചെറിയുകയും, നായയെ റോഡിലിറക്കി ആളുകളെ ഭയപ്പെടുത്തുകയും ചെയ്തു. പാലാരിവട്ടത്ത് ഞായറാഴ്ച്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മദ്യപിച്ച് ലക്കുകെട്ട കാക്കനാട് സ്വദേശി ആഷിക് തോമസ് കാറിൽ നിന്നും റോഡിലേക്ക് ബീയർ കുപ്പി വലിച്ചെറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ ബീയർ കുപ്പി ശരീരത്തിൽ വീഴുന്നതിൽ നിന്നും രക്ഷപെട്ടത്. ഇത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ആഷിക് തോമസ് ഭീഷണിപെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. ആഡംബര കാറിന് അടുത്തേക്ക് എത്തിയ ബൈക്ക് യാത്രികന് നേരെ കൂറ്റൻ വളര്‍ത്തു നായയെ പുറത്തിറക്കിയാണ് ആഷിക് ഭയപെടുത്തിയത്. ഇതോടെ ബൈക്കുകാരൻ ഭയന്ന് പിൻവാങ്ങി കുറച്ച് മുന്നിലേക്ക് മാറ്റി ബൈക്ക് നിർത്തി. 

ഇതോടെ പിന്നാലെയെത്തിയ ആഷിക് ബൈക്ക് യാത്രികനെ ആഡംബര കാറിച്ച് വീഴ്ത്തുകയായിരുന്നു. ബഹളത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ആഷിക് തോമസിനെ തടഞ്ഞുവച്ച്  പൊലീസിന് കൈമാറുകയായിരുന്നു.  വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായും കഞ്ചാവ് ഉപയോഗിച്ചതായും തെളിഞ്ഞു. തുടര്‍ന്ന്  പാലാരിവട്ടം പൊലീസ് ആഷിക് തോമസിനെ അറസ്റ്റ് ചെയ്തു. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ