
പാലക്കാട്: വില്ലേജ് ഓഫീസിലെ സബ് കളക്ടറുടെ മിന്നൽ പരിശോധനക്ക് പിന്നാലെ ജീവനക്കാരനെതിരെ അച്ചടക്ക നടപടി. ജില്ലാ കളക്ടറാണ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പുതൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് വി ആര്‍ രഞ്ജിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്.
എഐ ക്യാമറയിൽ കുടുങ്ങിയോ, നോട്ടീസ് ഇന്ന് വീട്ടിലെത്തും, പരാതി ഉണ്ടേൽ ചലഞ്ചിന് ഒരേ ഒരു വഴി!
സബ് കളക്ടറുടെ മിന്നൽ പരിശോധനയിൽ വില്ലേജ് ഓഫീസിലിരുന്നുള്ള രഞ്ജിത്തിന്‍റെ പുകവലിയും മദ്യപാനവും കയ്യോടെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിനെതിരെ സബ് കളക്ടർ, കളക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് രഞ്ജിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കളക്ടർ സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
അതേസമയം പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ മൊഴി പുറത്തുവന്നു എന്നതാണ് മറ്റൊരു വാർത്ത. ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങിയെന്നാണ് പാലക്കയം വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ മൊഴി. 2001 ൽ അട്ടപ്പാടി പാടവയൽ വില്ലേജ് ഓഫീസിൽ ജോലിയ്ക്ക് കയറി രണ്ടാം ദിവസം കൈക്കൂലിയായി കിട്ടിയത് 500 രൂപയാണ്. സ്ഥലമളക്കാൻ മേലുദ്യോഗസ്ഥനൊപ്പം പോയപ്പോഴാണ് കൈക്കൂലി വിഹിതം കിട്ടിയത്. പിറ്റേ ദിവസവും 500 രൂപ കിട്ടിയപ്പോൾ കൈക്കൂലി പ്രധാന ലക്ഷ്യമായെന്നും സുരേഷ് കുമാർ വിജിലൻസിന് നൽകിയ മൊഴിയിലുണ്ട് .ഇങ്ങനെ കൈക്കൂലി വഴി മാസം ചുരുങ്ങിയത് 40,000 രൂപ വരെ ഉണ്ടാക്കാറുണ്ടെന്നും മൊഴിയുണ്ട്. കൈക്കൂലി കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ നിലവില്‍ റിമാൻറിലാണ്. 3 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി സുരേഷ് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.