
കൊല്ലം: കടയ്ക്കലില്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് പോസ്റ്റുകള്‍ക്ക് മുകളില്‍ കയറി കിടന്നയാള്‍ പോസ്റ്റുകള്‍ക്കിടയില്‍ കുരുങ്ങി. കാഞ്ഞിരത്തമ്മൂട്ടില്‍ സ്വദേശി ലൈജുവിനാണ് അപകടം സംഭവിച്ചത്. ഫയര്‍ ഫോഴ്സെത്തിയാണ് ഒടുവില്‍ ലൈജുവിന്‍റെ ശരീരം പുറത്തെടുത്തത്.
പോസ്റ്റുകള്‍ക്ക് മുകളില്‍ കയറി കിടന്നപ്പോള്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയും അവിടെ കുടുങ്ങിപ്പോവുകയും ചെയ്യുകയായിരുന്നുവത്രേ.ശരീരം പോസ്റ്റുകള്‍ക്കും മതിലിനും ഇടയില്‍ പെട്ട് ഞെരിഞ്ഞുപോവുകയാണുണ്ടായത്.
കഴുത്തിലും മുഖത്തുമടക്കം ശരീരത്തിലാകെ പരുക്ക് സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ പുറത്തെടുക്കാൻ നാട്ടുകാരില്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് നടക്കാതായതോടെയാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സാണ് ലൈജുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
Also Read:- കുട്ടികള്‍ മരിച്ചത് രണ്ട് സമയത്ത്, മൃതദേഹത്തിന്‍റെ പഴക്കം സംശയമാകുന്നു; ദുരൂഹതകള്‍ പലത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam