യുവതി തീരുമാനം മാറ്റി; വനിതാ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Oct 29, 2022, 11:52 AM IST
യുവതി തീരുമാനം മാറ്റി; വനിതാ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇവർ കോഴിക്കോട് വനിതാ സ്റ്റേഷനിൽ എത്തുന്നതും തങ്ങൾ രണ്ടുപേരും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചെന്ന് അറിയിക്കുന്നതും.

കോഴിക്കോട് : കാണാതായ യുവതിക്കൊപ്പം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ ഇരുപത്തിയാറുകാരിയുമായ വിവാഹിതയ്ക്കൊപ്പം ഹാജരായ മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മുതൽ യുവതിയെ കാണാതായെന്ന് കാണിച്ച് തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇവർ കോഴിക്കോട് വനിതാ സ്റ്റേഷനിൽ എത്തുന്നതും തങ്ങൾ രണ്ടുപേരും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചെന്ന് അറിയിക്കുന്നതും. യുവതിക്കെതിരെ തിരുവനന്തപുരത്ത് കേസുള്ളതിനാൽ യുവതിയെ കസ്റ്റഡിയിൽവെക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനിടയിലാണ് സ്റ്റേഷനിൽ യുവാവും യുവതിയും തമ്മിൽ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി.

താൻ യുവാവിനൊപ്പം പോകുന്നില്ലെന്ന് അഞ്ചുവയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി പൊലീസിനെ അറിയിച്ചു. തുടർന്ന്  യുവാവ് സമീപത്തെ കടയിൽപ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തുകയായിരുന്നു. വനിതാ പൊലീസ് വിവരം സിറ്റി കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവാവിനെ കോഴിക്കോട് ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന്  അധികൃതർ അറിയിച്ചു. യുവതിയെ തിരുവനന്തപുരം പൊലീസിനൊപ്പം വിടുമെന്ന് കോഴിക്കോട് പൊലീസ്.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം