
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വഴിയോര കച്ചവടക്കടയിൽ തീപിടിത്തം. നെയ്യാറ്റിൻകര വഴുതുരിന് സമീപത്തെ വഴിയോര കച്ചവട കടയിലാണ് തീപിടിച്ചത്. ബാലരാമപുരം വഴിമുക്ക് സ്വദേശി ഹക്കിമിൻ്റെയാണ് കട. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീ അണച്ചു. പതിനായിരങ്ങളുടെ നഷ്ടം സംഭവിച്ചതായി അധികൃതർ വിലയിരുത്തി. 30000 രൂപയുടെ നഷ്ടമുണ്ടായി എന്ന് ഹക്കിം പറയുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഹക്കിം ഇവിടെ റോഡരികിലായി കച്ചവടം നടത്തി വരികയാണ്. ഉള്ളി കിഴങ്ങ് വർഗ്ഗങ്ങൾ സീസൻ അനുസരിച്ചുള്ള പഴവർഗ്ഗങ്ങൾ തുടങ്ങിയവയാണ് കച്ചവടം ചെയ്യുന്നത്. നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോറൻസിക് വിദക്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.
ക്ഷേത്രത്തില്‍ ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം മോഷണം; കള്ളൻ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam