റോഡിൽ പൊലീസിനെ കണ്ട് സ്കൂട്ടറുമായി രക്ഷപെടാൻ ശ്രമം; സംശയം തോന്നി പിന്തുടർന്ന് പരിശോധിച്ചപ്പോൾ യുവാവ് കുടുങ്ങി

Published : Aug 10, 2023, 09:02 AM IST
റോഡിൽ പൊലീസിനെ കണ്ട് സ്കൂട്ടറുമായി രക്ഷപെടാൻ ശ്രമം; സംശയം തോന്നി പിന്തുടർന്ന് പരിശോധിച്ചപ്പോൾ യുവാവ് കുടുങ്ങി

Synopsis

സ്കൂട്ടറില്‍ കഞ്ചാവ് കൊണ്ടുവരുന്നതിനിടെയായിരുന്നു വഴിയില്‍ വെച്ച് പൊലീസ് പരിശോധന. രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസ് പിടികൂടിയത് വീടിന് സമീപത്തുവെച്ച്

തിരുവനന്തപുരം: വിൽപ്പനയ്ക്കായി എത്തിച്ച ഒന്നരകിലോയിലധികം കഞ്ചാവുമായി ഒരാളെ പൊലീസ്  അറസ്റ്റുചെയ്തു. വിഴിഞ്ഞം പള്ളിത്തുറ സ്വദേശിയും വെങ്ങാനൂർ ചാവടി നട മുള്ളുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന എഡ്‌വിനെ(42) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. 

ബീമാപള്ളിയിൽ നിന്ന് സ്‌കൂട്ടർ കൊണ്ടുവരുകയായിരുന്ന കഞ്ചാവാണ് പൊലീസ് പിൻതുടർന്ന് പിടികൂടിയത്. പോലീസിനെ കണ്ട് സ്‌കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്നു.  വെങ്ങാനൂരിലെ ഇയാളുടെ വീടിന് സമീപം വച്ച് പൊലീസ് സംഘം ബലംപ്രയോഗിച്ച്  പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച് സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

വെങ്ങാനൂർ മേഖലയിലെ വിവിധയിടങ്ങളിൽ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നു എന്ന വിവരത്തെ തുടർന്ന്  ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ജി.വിനോദ്,എസ്. ഹർഷകുമാർ,സി.പി.ഒ.മാരായ രാമു, ധനീഷ്, നിഷസ്, അജേഷ്, സുജിത് എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു. 

Read also: വാടക നല്‍കിയില്ല, വീടൊഴിയാന്‍ സാവകാശം ചോദിച്ചു, വാടക്കാരെ ആക്രമിച്ച് വീട്ടുടമയും കൂട്ടാളിയും; അറസ്റ്റ്

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം