കാപ്പ നിയമപ്രകാരം കൊച്ചിയിൽ നിന്ന് നാടുകടത്തി, മൂന്ന് ദിവസം കഴിഞ്ഞ് പുലർച്ചെ ജ്യൂ ടൗൺ റോഡിൽ! യുവാവ് വീണ്ടും പിടിയിൽ

Published : Aug 15, 2026, 05:03 PM IST
Laiju

Synopsis

കാപ്പ നിയമപ്രകാരം നാടുകടത്തിയ ക്രിമിനൽ കേസ് പ്രതി നോർബർട്ട് പി.ആർ. എന്ന ചക്കാമാടം ലൈജുവിനെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ആറ് മാസത്തെ വിലക്ക് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ചതിനാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊച്ചി: കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ വീട്ടിൽ വിൻസൻ്റിന്റെ മകൻ നോർബർട്ട് പി.ആർ. (36 - ചക്കാമാടം ലൈജു) ആണ് പിടിയിലായത്.

നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഇയാൾക്കെതിരെ കാപ്പ നിയമം വകുപ്പ് 15(1)(a) പ്രകാരം ഓഗസ്റ്റ് 11-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം കൈപ്പറ്റുന്ന തീയതി മുതൽ ആറ് മാസക്കാലത്തേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഇയാൾക്ക് വിലക്കുണ്ടായിരുന്നു.

എന്നാൽ വിലക്ക് നിലനിൽക്കെ, ഓഗസ്റ്റ് 14-ന് പുലർച്ചെ 03.20 ഓടെ ഇയാളെ ജ്യൂ ടൗൺ റോഡിലുള്ള അക്ഷയ സെന്ററിന് സമീപം കണ്ടെത്തി. തുടർന്ന് മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജയപ്രസാദ് പി.സി, സി.പി.ഒമാരായ മഹേശൻ, ശരത്ത്മോൻ എന്നിവരടങ്ങിയ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലക്കാട് വിവാഹ പരിപാടിക്ക് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ പാലത്തിൽ നിന്ന് പാടത്തേക്ക് മറിഞ്ഞു, ഏഴുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍