കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞില്ല; യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Published : Nov 02, 2024, 03:12 AM IST
കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞില്ല; യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Synopsis

ശരീരത്തിൽ എന്തോ കടിച്ചെന്ന് മനസിലാക്കി ആശുപത്രിയിൽ പോയിരുന്നു. എന്നാൽ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞില്ല.

ഇടുക്കി: കുഞ്ചിത്തണ്ണിയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ബൈസണ്‍വാലി സൊസൈറ്റിമേട് പുതുപ്പറമ്പില്‍ വിനു (45) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പറമ്പില്‍ വച്ച് എന്തോ കടിച്ചു എന്നു മനസിലായതിനെ തുടർന്ന് ആശുപത്രിയില്‍ പോയെങ്കിലും കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അടിമാലിയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു ഭാര്യ - വിനീത. മക്കള്‍- ദേവാനന്ദ്, ദേവപ്രിയ. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കോതമംഗലത്തെ വീട്ടുവളപ്പില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു