സ്വന്തമായി നിര്‍മിച്ച തറിയില്‍ പട്ടുസാരി നെയ്ത് ഗോവിന്ദരാജ്

Published : Sep 03, 2022, 04:10 PM ISTUpdated : Sep 03, 2022, 10:48 PM IST
സ്വന്തമായി നിര്‍മിച്ച തറിയില്‍ പട്ടുസാരി നെയ്ത് ഗോവിന്ദരാജ്

Synopsis

20 സാരികള്‍ പൂര്‍ത്തിയായാല്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി കമ്പനികള്‍ക്ക് വില്‍പ്പന നടത്തുകയാണ് പതിവ്. തിരിച്ചുവരുന്‌പോള്‍ വിവിധ വര്‍ണങ്ങളിലുള്ള പട്ടുനൂലുകള്‍ നെയ്ത്തിനായി ഇവിടെനിന്നും കൊണ്ടുവരും

മലപ്പുറം: സ്വന്തമായി നിര്‍മിച്ച തറിയില്‍ യന്ത്രനിര്‍മിത തുണിത്തരങ്ങളെ വെല്ലുന്ന കണ്ണഞ്ചിപ്പിക്കുന്ന പട്ടുസാരി നെയ്‌തെടുത്ത് തമിഴ് യുവാവ് ഗോവിന്ദരാജ്. മേലേ കാളികാവിലെ കടമുറി വാടകക്കെടുത്താണ് പട്ടുസാരി നെയ്ത് ഇദ്ദേഹം കുടുംബം പുലര്‍ത്തുന്നത്. പാരമ്പര്യ നെയ്ത്തു തൊഴിലാളിയായ ഗോവിന്ദരാജ് കാളികാവിലെ കളത്തില്‍ ലക്ഷ്മിയെ വിവാഹം കഴിച്ചാണ് ഇവിടെ താമസമാക്കിയത്. മലയോര നാട്ടില്‍ പട്ടുസാരികള്‍ ഉണ്ടാക്കുന്ന അത്യപൂര്‍വ കാഴ്ചയാണ് മേലേ കാളികാവില്‍ ഇദ്ദേഹം തുടങ്ങിയിരിക്കുന്നത്.

20 സാരികള്‍ പൂര്‍ത്തിയായാല്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി കമ്പനികള്‍ക്ക് വില്‍പ്പന നടത്തുകയാണ് പതിവ്. തിരിച്ചുവരുന്‌പോള്‍ വിവിധ വര്‍ണങ്ങളിലുള്ള പട്ടുനൂലുകള്‍ നെയ്ത്തിനായി ഇവിടെനിന്നും കൊണ്ടുവരും. മറ്റ് ജോലികളൊന്നും വശമില്ലാത്തതിനാല്‍ പാരമ്പര്യ തൊഴിലിലേക്ക് തിരിയുകയായിരുന്നു. മലയാളം സംസാരിക്കാനറിയില്ലെങ്കിലും പറഞ്ഞാല്‍ മനസ്സിലാകും. കാളികാവിലെത്തിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായെങ്കിലും നെയ്ത്തിലേക്ക് തിരിഞ്ഞിട്ട് ഒരു മാസമായിട്ടേയുള്ളൂ. കൈത്തറിയും തുണി നിര്‍മാണവുമെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാന്‍ നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള അവസരം കൂടിയാണ് ഗോവിന്ദരാജിന്റെ കൈത്തറിശാല.

വ്യവസായിയെ തട്ടിക്കൊണ്ടുപോയി മർദ്ദനം; പണമാവശ്യപ്പെട്ട് മകനെ വിളിച്ച് ഭീഷണി; എറണാകുളത്ത് മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം : വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപെട്ട കേസില്‍ എറണാകുളം കുന്നത്തുനാടില്‍ മൂന്നു പേര്‍ പിടിയിലായി. തമിഴ്നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൂന്നംഗ സംഘം വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. നെല്ലാട് സ്വദേശിയായ ആയുർവേദ മരുന്ന് കമ്പനി ഉടമയെയാണ് തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച് പരിക്കേല്‍പ്പിച്ചശേഷം മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു കേസിൽ ഒറ്റപ്പാലം സ്വദേശി ബിനീഷ് തിരുപ്പൂർ സ്വദേശി  സന്തപ്പെട്ടശിവ കഞ്ചിക്കോട് സ്വദേശി ശ്രീനാഥ്  എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. 

വെളളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആയുർവേദ കമ്പനിയുടെ ബിസിനസ് തമിഴ്നാട്ടിൽ തുടങ്ങാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ മൂന്നംഗ സംഘം സമീപിച്ചത്. തുടർന്ന് ബിസിനസ് കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് കോയമ്പത്തൂരിലേക്ക് ഇദ്ദേഹത്തെ ക്ഷണിച്ചു വരുത്തി.അവിടെ വച്ച്  ബലമായി വണ്ടിയിൽ കയറ്റി തിരുപ്പൂരുള്ള അജ്ഞാത കേന്ദ്രത്തിലെത്തിച്ച് മർദിച്ചു. നാൽപ്പത്തിരണ്ട് ലക്ഷം രൂപ നൽകിയിലെങ്കിൽ കൊലപ്പെടുത്തുമെന്ന് മകനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെയാണ് തിരുപ്പൂരിൽ നിന്നും പ്രതികളെ പിടികൂടി വ്യവസായിയെ മോചിപ്പിച്ചത്. പൊലീസിനെ കണ്ട് പ്രതികൾ വ്യവസായിയേയും കൊണ്ട് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി ബിനീഷിന് ഒറ്റപ്പാലത്ത് മോഷണത്തിനും ആലത്തൂർ, കൊല്ലം, തിരുപ്പൂർ എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലിനും കേസുകളുണ്ട്. പ്രതി സന്തപെട്ട ശിവയ്ക്ക് ആലത്തൂർ, കൊല്ലം എന്നിവടങ്ങളിൽ തട്ടിക്കൊണ്ട് പോകലിനും നേരത്തെ കേസുകളുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി
തൊഴിലുറപ്പിന് പോയി മിച്ചംപിടിച്ച കാശിൽ, സ്വപ്നം ആകാശത്തോളം ഉയര്‍ത്തിയ വനിതകൾ; ഈ പെൺപട ഇനി വിമാനമേറും, ലുലു മാളും മെട്രോയും കണ്ട് മടങ്ങും