
ഇടുക്കി: ഹണിമൂൺ ആഘോഷിക്കുവാൻ മൂന്നാറില്‍ എത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രാജസ്ഥാൻ സ്വദേശി രാം നവാസ് ബാലരയുടെ മകൻ അമൻ ചൗദരി [28] ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഭാര്യ സമ്പത്തുമൊത്ത് അമൻ ചൗദരി പഴയ മൂന്നാറിലെ ഗ്രാൻ പ്ലാസ റിസോർട്ടിലെ മൂന്നാം നിലയിൽ മുറിയെടുത്തത്.
ഹോട്ടലില്‍ മുറിയെടുത്ത് മണിക്കൂറുകള്‍ക്കുള്ളഇല്‍ ജനലിലൂടെ ഇയാള്‍ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ജീവനക്കാർ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച 5.30 തോടെ മരിച്ചു. പോസ്റ്റുമാട്ടത്തിനുശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. യുവാവിന്‍റെ മരണത്തില്‍ മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam