ബാത്റൂമിൽ പോകുന്നു എന്നു പറഞ്ഞു പോയി, ആറ്റിങ്ങലിൽ ആദ്യദിനം ജോലിക്കത്തിയ ആൾ പമ്പ് മുതലാളിക്ക് പണികൊടുത്തു!

Published : May 18, 2023, 01:03 AM IST
ബാത്റൂമിൽ പോകുന്നു എന്നു പറഞ്ഞു പോയി, ആറ്റിങ്ങലിൽ ആദ്യദിനം ജോലിക്കത്തിയ ആൾ പമ്പ് മുതലാളിക്ക് പണികൊടുത്തു!

Synopsis

ആറ്റിങ്ങൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ  ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി ഒരു വിരുതൻ മുങ്ങി. 

ആറ്റിങ്ങൽ:  ആറ്റിങ്ങൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ  ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി ഒരു വിരുതൻ മുങ്ങി. വർക്കലയാണ് സ്ഥലം എന്നുപറഞ്ഞാണ് ഉണ്ണികൃഷ്ണൻ എന്നയാൾ ഇന്നലെ പമ്പിൽ ജോലിക്ക് കയറിയത്. ആധാറും ഫോൺ നമ്പരും ഫോട്ടോയും നൽകിയിരുന്നു. ഇന്നലെ ട്രെയിനിംഗ് ആയിരുന്നു.

ഇന്ന് രാവിലെ  പമ്പിലെ കാഷ്യർ ജോലിയിൽ പ്രവേശിച്ചു. ഉച്ചകഴിഞ്ഞ് 1.15 ആയപ്പോൾ ബാത്റൂമിൽ പോകുന്നു എന്നു പറഞ്ഞു പോയി. ഏറെനേരം കഴിഞ്ഞ് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ്  ഇയാൾ മുങ്ങിയതായി അറിയുന്നത്.  ഉടൻ തന്നെ കൗണ്ടർ പരിശോധിച്ചപ്പോൾ 15,000 രൂപയുടെ കുറവുണ്ടായിരുന്നു.

ഇയാൾ നൽകിയ ഫോണിൽ വിളിച്ചു നോക്കിയപ്പോൾ അത് താനല്ല എന്ന മറുപടിയാണ് കിട്ടിയത്.  ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.  പാലാംകോണത്താണ് ഭാര്യവീട് എന്നൊക്കെ ഇയാൾ പറഞ്ഞിരുന്നതായി പമ്പ് അധികൃതർ പറഞ്ഞു

Read more: വീട് പൂട്ടി വിവാഹത്തിന് പോയി, തിരികെ വന്നപ്പോൾ ബെഡിൽ ഒരാൾ ഉറങ്ങുന്നു, ഉണർന്നപ്പോൾ പറഞ്ഞ കഥ സിനിമയെ വെല്ലും!

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ