
ചാരുംമൂട്: ജീവകാരുണ്യ സംഘടനയുടെ പേരിൽ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട മുതുപിലാക്കാട് ചെന്നല്ലൂർ വീട്ടിൽ അനിൽകുമാറിനെ(45) യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത്ത്. സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ കയറിയത്. ഈ സമയം വീട്ടമ്മമാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ തടഞ്ഞുവെച്ചാണ് ഇയാളെ പോലീസിൽ ഏല്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam