ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ക്രൂരത, 9 വയസ്സുകാരി പ്രതിയെ തിരിച്ചറിഞ്ഞു; 39കാരൻ പിടിയിൽ

Published : Aug 02, 2025, 09:37 PM IST
sexual assault case arrest pathanamthitta

Synopsis

വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.

കൊട്ടാരക്കര: വീട്ടിൽ അതിക്രമിച്ചു കയറി ഒൻപത് വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. കൊട്ടാരക്കര കുളക്കട സ്വദേശി രാജേഷ് (39) ആണ് അറസ്റ്റിലായത്. ജൂലൈ 31 ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

വീട്ടിൽ ആരുമില്ലാത്ത സമയം സ്കൂട്ടറിൽ എത്തിയ രാജേഷ് അതിക്രമിച്ചുകയറി കുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടിച്ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതിയെ രാത്രി 12 ഓടെ കുളക്കടയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ സഹോദരൻ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രതിയുടെ ഫോട്ടോ എടുത്ത് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ 10.35ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു