
തൃശൂര്‍: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര അറക്കല്‍ വീട്ടില്‍ ഷിബു (48) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ തൃപ്രയാര്‍ എളേടത്ത് പാണ്ടന്‍കുളങ്ങര ഭഗവതി ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരമാണ് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത്.
ഷിബു വാടാനപ്പള്ളി, വലപ്പാട്, മതിലകം പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും ആറ് മോഷണക്കേസുകളിലും പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ ഒരു കേസിലെയും അടക്കം എട്ട് ക്രമിനല്‍ക്കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ആന്റണി ജിമ്പിള്‍, ജി.എസ്.സി.പി.ഒ മാരായ സന്ദീപ്, സോഷി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.