
തിരുവനന്തപുരം : കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. പന്നിയോട് സ്വദേശി സാജൻ (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ വെച്ചാണ് ഇയാൾ അതിക്രമം നടത്തിയത്. യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. കാട്ടാക്കട ബസ്സ്റ്റാൻഡിലാണ് സംഭവം. കൊട്ടൂരിലേക്കുള്ള ബസിലാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. യുവതി വിവരം കണ്ടക്ടറെ അറിയിച്ചു. യുവതി മൊബൈലിൽ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടതോടെയാണ് യുവാവ് ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടത്.