നന്മയുള്ള ലോകമേ... എന്ന് മനസിൽ വിചാരിച്ചു! പക്ഷേ, സഹായിച്ച യുവാവിൽ നിന്ന് തന്നെ'പണി' കിട്ടി, ഒടുവിൽ അറസ്റ്റ്

Published : Jun 30, 2023, 06:11 AM ISTUpdated : Jul 01, 2023, 04:36 PM IST
നന്മയുള്ള ലോകമേ... എന്ന് മനസിൽ വിചാരിച്ചു! പക്ഷേ, സഹായിച്ച യുവാവിൽ നിന്ന് തന്നെ'പണി' കിട്ടി, ഒടുവിൽ അറസ്റ്റ്

Synopsis

ബൈക്ക് കാലിന് മുകളിൽ വീണത് കൊണ്ട് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്ന പരാതിക്കാരനെ ഈ സമയം അതുവഴി വന്ന വിഷ്ണു എഴുന്നേൽപ്പിച്ച് അപകടത്തിൽപ്പെട്ട ബൈക്കിൽ തന്നെ കയറ്റി എറണാകുളം സർക്കാര്‍ ആശുപത്രിയിൽ എത്തിച്ചു.

കൊച്ചി: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി അയാളുടെ ബൈക്കുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എറണാകുളം തമ്മനം എകെജി നഗർ സ്വദേശിയും നിലവിൽ ഫോർട്ട് കൊച്ചി ലാസർ ലൈൻ കരുവേലി ഹൗസിൽ താമസവുമായ വിഷ്ണു രാജേഷ് (25) ആണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ 24ന് പുലർച്ചെ മൂന്നര മണിയോടെ ആണ് സംഭവം.

കൂട്ടുകാരന്റെ ബൈക്കിൽ എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന പരാതിക്കാരൻ തമ്മനത്ത് വച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ബൈക്ക് കാലിന് മുകളിൽ വീണത് കൊണ്ട് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്ന പരാതിക്കാരനെ ഈ സമയം അതുവഴി വന്ന വിഷ്ണു എഴുന്നേൽപ്പിച്ച് അപകടത്തിൽപ്പെട്ട ബൈക്കിൽ തന്നെ കയറ്റി എറണാകുളം സർക്കാര്‍ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ച് പരിക്കേറ്റ ആളെ ഡോക്ടറെ പരിശോധിക്കുന്ന സമയം പ്രതിയായ വിഷ്ണു പരാതിക്കാരന്റെ വാഹനവുമായി കടന്നു കളയുകയായിരുന്നു.

തുടർന്ന് പൊലീസിന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആണ് ബൈക്ക് മോഷ്ടാവ് പല കേസുകളിലും പ്രതിയായ വിഷ്ണു ആണെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്തിലുള്ള പ്രിൻസിപ്പൽ എസ്ഐമാരായ അഖിൽ കെ പി, അനൂപ് സി, ഹാരിസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിജേഷ്, ഷിഹാബ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം, കോഴിക്കോട് നഗരത്തിലെ സംഗം തിയേറ്ററിന് സമീപം പാർക്കിങ്ങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാവ് പിടിയിലായിരുന്നു. തലശ്ശേരി സ്വദേശി ഇസ്മയിൽ (35) ആണ് ടൗൺ പൊലീസ്  ബീച്ചിൽ നടത്തിയ വാഹന പരിശോധനയിൽ  പിടിയിലായത്.   

ചേട്ടാ... ഒരു മുഴം മുല്ലപ്പൂ, ഇല്ലിഷ്ടാ! മീറ്ററിൽ എത്ര വേണം; ഇനി മുഴക്കണക്കില്ല, അളവ് എങ്ങനെ; നിയമം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു