കൊലപാതക ശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധി കേസുകൾ: കളമശ്ശേരിയിൽ വീണ്ടും കാപ്പ പ്രയോഗിച്ച് പോലീസ്, പ്രതി ജയിലിൽ

Published : Aug 09, 2026, 02:26 AM IST
Akhil Sabu

Synopsis

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കളമശ്ശേരി സ്വദേശി അഖിൽ സാബുവിനെ കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയെ തുടർന്ന് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. പ്രതിയെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

കൊച്ചി: നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കളമശ്ശേരി ഗ്ലാസ്സ് ഫാക്‌ടറി കോളനിയിൽ പെരിങ്ങോട്ടിൽ വീട്ടിൽ സാബുവിന്റെ മകൻ അഖിൽ സാബു (30) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

കൊച്ചി സിറ്റി പോലീസ് പരിധിയിൽ കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കുറ്റകൃത്യങ്ങൾ പതിവാക്കി ക്രമസമാധാനത്തിന് ഭീഷണിയുയർത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരമാണ് ജില്ലാ കളക്ടർ പ്രതിക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ വരുംദിവസങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വധശ്രമം അടക്കം കേസുകളിൽ പ്രതി: കൊച്ചിയിലെ ഗുണ്ട അട്ടാണി അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊച്ചിയിൽ 'തൂഫാൻ' വേട്ട; 15 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ