
കൊച്ചി: കായലിൽ ചാടിയ യുവാവിനെ ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരൻ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11.30 ഓടെയാണ് പൂത്തോട്ട പാലത്തിൽ നിന്നും യുവാവ് കായലിലേയ്ക്ക് ചാടിയത്. പൂത്തോട്ട ജെട്ടിയിൽ നിന്നും ബോട്ട് പാണാവള്ളിക്ക് പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് യുവാവ് ചാടുന്നത് ബോട്ടിലെ ജീവനക്കാരനായ റിയാസ് കണ്ടത്. ഉടൻ തന്നെ വെള്ളത്തിലേയ്ക്ക് ചാടിയ റിയാസ് യുവാവിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
ബൈക്ക് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു; അപകടമുണ്ടാക്കിയത് മൂന്ന് പേർ സഞ്ചരിച്ച ഹിമാലയൻ ബുള്ളറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam