ഐഡി കാർഡ് സ്വയമുണ്ടാക്കി, ജോറായി ടിക്കറ്റ് പരിശോധന, ഷൊർണൂർ - നിലമ്പൂർ ട്രെയിനിൽ ടിടിഇ ചമഞ്ഞ യുവാവ് പിടിയിൽ

Published : Dec 05, 2023, 11:43 AM ISTUpdated : Dec 05, 2023, 11:51 AM IST
ഐഡി കാർഡ് സ്വയമുണ്ടാക്കി, ജോറായി ടിക്കറ്റ് പരിശോധന,  ഷൊർണൂർ - നിലമ്പൂർ ട്രെയിനിൽ ടിടിഇ ചമഞ്ഞ യുവാവ് പിടിയിൽ

Synopsis

നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ  പിടികൂടിയത്

മലപ്പുറം: ഷൊർണൂർ - നിലമ്പൂർ പാതയില്‍ സർവീസ് നടത്തുന്ന തീവണ്ടികളിൽ ടി ടി ഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് ആർ പി എഫിന്റെ പിടിയിലായി. മങ്കട വേരുംപുലാക്കൽ പാറക്കൽ വീട്ടിൽ മുഹമ്മദ് സുൽഫിക്കർ (28) ആണ് പിടിയിലായത്. റെയിൽവേയുടെ വ്യാജ ഐ ഡി കാർഡ് കാണിച്ച് ഏതാനും ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചുവരുകയായിരുന്നു.

നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ  പിടികൂടിയത്. സുൽഫിക്കർ കമ്പ്യൂട്ടർ ഉപയോഗിച്ച്  ഐ ഡി കാർഡ് സ്വയം നിര്‍മിക്കുകയായിരുന്നു.

'സ്വത്ത് തട്ടി, പത്മകുമാർ ചവിട്ടിവീഴ്ത്തി, പട്ടിയെ കൊണ്ട് കടിപ്പിക്കുമെന്ന് പറഞ്ഞു': അനിതകുമാരിയുടെ അമ്മ

ഹെഡ് കോൺസ്റ്റബിൾ മുജീബ് റഹ്‌മാനും പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രതിയെ ഷൊർണൂർ ആർ പി എഫ് പോസ്റ്റ് കമാൻഡർ ക്ലാരി വത്സ ഷൊർണൂർ റെയിൽവേ പൊലീസിന് തുടർനടപടികൾക്കായി കൈമാറി. ഷൊർണൂർ റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മ ഇപ്പോഴും ഒന്നുമറിഞ്ഞിട്ടില്ല, മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍; കൊടുംക്രൂരത ഇല്ലാതാക്കിയത് ഹരികൃഷ്ണനെ മാത്രമല്ല, കുടുംബത്തെയാകെ
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം