
കണ്ണൂർ: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ അടുപ്പക്കാരൻ ബിജെപിയിൽ ചേർന്നു. ദീർഘകാലം കെ സുധാകരൻ്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാറാണ് ബിജെപിയിൽ ചേർന്നത്. കണ്ണൂർ കക്കാട് സ്വദേശിയായ ഇദ്ദേഹത്തെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. വികെ മനോജ് കുമാർ മുൻപ് 2009 മുതൽ 2014 വരെ കെ സുധാകരൻ്റെ പിഎ ആയിരുന്നു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു മനോജ് കുമാറിൻ്റെ പ്രവർത്തനം. എംപി എന്ന നിലയിൽ കെ സുധാകരൻ പൂർണ പരാജയമാണെന്ന് മനോജ് കുമാർ ഇന്ന് വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam