റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാഭീഷണി

Published : May 27, 2024, 05:53 PM ISTUpdated : May 27, 2024, 05:58 PM IST
റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാഭീഷണി

Synopsis

കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്

എറണാകുളം: റെയിൽവേ സ്റ്റേഷന് അകത്ത് ഇലക്ട്രിക് ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവില്‍ ഫയർഫോഴ്സും റെയിൽവേ പൊലീസും അനുനയിപ്പിച്ച് താഴെയിറക്കി.

കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. താഴെയിറങ്ങിയ യുവാവിനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Also Read:- കെഎസ്ആര്‍ടിസി ബസിനകത്ത് വച്ച് കയറിപ്പിടിച്ച ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെൺകുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാരണമില്ലാതെ കരാറുകാരൻ വീടുപണി നിർത്തിവെച്ചു, 56 ചാക്ക് സിമന്റ് കട്ടപിടിച്ചു, നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി
യുട്യൂബ് ചാനലിൽ വന്ന വാർത്തയുടെ കമന്റിൽ അശ്ലീല പരാമർശം, ഹരിതകർമ സേനാംഗങ്ങളുടെ പരാതി, കോടതി ജീവനക്കാരൻ പിടിയിൽ