വ്യാഴാഴ്ച രാവിലെ തുടങ്ങിയ തായമ്പകയജ്ഞം അവസാനിച്ചത് വെള്ളിയാഴ്ച വൈകുന്നേരം, മനു നല്ലൂരിന് റെക്കോര്‍ഡ്

Published : Apr 23, 2023, 06:20 PM IST
വ്യാഴാഴ്ച രാവിലെ തുടങ്ങിയ തായമ്പകയജ്ഞം അവസാനിച്ചത് വെള്ളിയാഴ്ച  വൈകുന്നേരം, മനു നല്ലൂരിന് റെക്കോര്‍ഡ്

Synopsis

തായമ്പകയില്‍ വിസ്മയം തീര്‍ത്ത് മനു നല്ലൂർ. ആറുപകലും അഞ്ചു രാത്രിയുമായി തായമ്പകയില്‍ മനു നല്ലൂര്‍ കൊട്ടിക്കയറിയത് 125 മണിക്കൂറും 18 മിനിറ്റുമാണ്.

കോഴിക്കോട്:  തായമ്പകയില്‍ വിസ്മയം തീര്‍ത്ത് മനു നല്ലൂർ. ആറുപകലും അഞ്ചു രാത്രിയുമായി തായമ്പകയില്‍ മനു നല്ലൂര്‍ കൊട്ടിക്കയറിയത് 125 മണിക്കൂറും 18 മിനിറ്റുമാണ്. ഏപ്രില്‍ 16ന് രാവിലെ 10 മണിക്കാണ് നല്ലൂര്‍ ജി.ജി.യു.പി. സ്‌കൂളില്‍ മനുവിന്റെ തായമ്പകയജ്ഞം ആരംഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് അവസാനിപ്പിച്ചത്.

നിലവില്‍ ശിങ്കാരിമേളത്തിലുണ്ടായിരുന്ന 104 മണിക്കൂര്‍ റെക്കോഡ് മനു വ്യാഴാഴ്ച എട്ടു മണിക്കു ശേഷം മറികടന്നിരുന്നു. 104 മണിക്കൂര്‍ റെക്കോഡ് മറികടന്ന മനുവിന് ബെസ്റ്റ് ഓഫ് ഇന്ത്യ ചീഫ് എഡിറ്റര്‍ എംകെ ജോസ്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ പി പി പീറ്റര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റും ബാഡ്ജും മെഡലും നല്‍കി. വൈകീട്ട് നടന്ന പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ ടി മുരളീധരന്‍ അധ്യക്ഷനായി.

Read more: 36 മണിക്കൂറിൽ 5300 കിലോമീറ്റര്‍, കേരളമടക്കം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ 'പവര്‍പാക്ക് ഷെഡ്യൂൾ'

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്