ഫോ‌ട്ടോയെടുക്കുന്നതിനിടെ തെന്നി വീണു; കോതമം​ഗലത്ത് പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Published : Apr 23, 2023, 02:48 PM ISTUpdated : Apr 23, 2023, 03:14 PM IST
ഫോ‌ട്ടോയെടുക്കുന്നതിനിടെ തെന്നി വീണു; കോതമം​ഗലത്ത് പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Synopsis

ശനിയാഴ്ച വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു, ബിജു എന്നിവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണ് മുങ്ങിത്താഴ്ന്നത്.

കോതമംഗലം: വടാട്ടുപാറ, പലവൻപടി പുഴയിൽ തോപ്പുംപടി സ്വദേശികളായ രണ്ട് പേരെ കാണാതായ സംഭവത്തിൽ രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഒഴുക്കിൽപ്പെട്ട ആൻ്റണി ബാബുവിൻ്റെയും ബിജുവിൻ്റെയും മൃതദേഹങ്ങളാണ് ഇടമലയാർ പുഴയുടെ തമ്പക്കയം എന്ന ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു, ബിജു എന്നിവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണ് മുങ്ങിത്താഴ്ന്നത്. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേന എത്തി തെരച്ചിൽ നടത്തിയെങ്കിലും സന്ധ്യയായിട്ടും ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇന്നും തെരച്ചിൽ തുടരുകയായിരുന്നു.

Read More... 12 കാരനെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ