മഹാപ്രളയം ഭരണകൂടത്തിന്റെ സൃഷ്ടി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും മാവോയിസ്റ്റ് ലഘുലേഖ

Published : Oct 08, 2018, 06:53 PM IST
മഹാപ്രളയം ഭരണകൂടത്തിന്റെ സൃഷ്ടി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും മാവോയിസ്റ്റ് ലഘുലേഖ

Synopsis

ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടിയ ഉദ്യോഗസ്ഥ-ഭരണകൂട സംവിധാനത്തെ ചോദ്യം ചെയ്യണം. വന്‍കിട ഡാമുകള്‍ പൊളിച്ചുമാറ്റണമെന്നും ബുള്ളറ്റിനില്‍ ആവശ്യമുന്നയിക്കുന്നു. കുന്നുകള്‍ ഇടിച്ചു നിരത്തിയും പാറമടകള്‍ അനുവദിച്ചും വയലുകള്‍ മണ്ണിട്ട് നികത്തിയും ഭരണകൂടവും മൂലധനശക്തികളും നടത്തുന്നത് ജനവിരുദ്ധ വികസന ഭീകരതയാണെന്നും ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടുന്നു.

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ച് വീണ്ടും മാവോയിസ്റ്റ് ലഘുലേഖ. വയനാട് പ്രസ്‌ക്ലബില്‍ ലഭിച്ച 'കനല്‍പാത'എന്ന ന്യൂസ് ബുള്ളറ്റിനിലാണ് പ്രളയം സര്‍ക്കാര്‍  സൃഷ്ടിയായിരുന്നവെന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. നാടുകാണി പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആക്ഷന്‍ (പി.എല്‍.ജി.എ) കഴിഞ്ഞ മാസം പുറത്തിറക്കിയതാണ് ബുള്ളറ്റിന്‍. മഹാപ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണ്. 

ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടിയ ഉദ്യോഗസ്ഥ-ഭരണകൂട സംവിധാനത്തെ ചോദ്യം ചെയ്യണം. വന്‍കിട ഡാമുകള്‍ പൊളിച്ചുമാറ്റണമെന്നും ബുള്ളറ്റിനില്‍ ആവശ്യമുന്നയിക്കുന്നു. കുന്നുകള്‍ ഇടിച്ചു നിരത്തിയും പാറമടകള്‍ അനുവദിച്ചും വയലുകള്‍ മണ്ണിട്ട് നികത്തിയും ഭരണകൂടവും മൂലധനശക്തികളും നടത്തുന്നത് ജനവിരുദ്ധ വികസന ഭീകരതയാണെന്നും ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടുന്നു. പശ്ചിമഘട്ട സംരക്ഷണം ജനകീയ രാഷ്ട്രീയാധികാരത്തിലുടെ മാത്രമേ സാധ്യമാകുവെന്നും ബുള്ളറ്റിനില്‍ പറയുന്നു. 

ഭരണകൂടത്തിന്റെ കര്‍ഷക വഞ്ചനയാണ് കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ കാണുന്നതെന്ന് വിമര്‍ശനമുന്നയിക്കുന്ന ബുള്ളറ്റിനില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുന്നതിന് മുഴുവന്‍ ബഹുജനങ്ങളും സംഘടനകളും ഐക്യപ്പെട്ട് സമരരംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരത്തിന് മാവോയിസ്റ്റ് പ്രസ്ഥാനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ബുള്ളറ്റിനില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്