നടന്നത് ഏകപക്ഷീമായ കൊലപാതകം: പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപി ജലീലിന്‍റെ സഹോദരൻ

Published : Mar 08, 2019, 10:12 AM ISTUpdated : Mar 08, 2019, 01:48 PM IST
നടന്നത് ഏകപക്ഷീമായ കൊലപാതകം: പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപി ജലീലിന്‍റെ സഹോദരൻ

Synopsis

റിസോർട്ട് ഉടമയുടെ വെളിപ്പെടുത്തലിലൂടെ വൈത്തിരിയിൽ നടന്നത് ഏകപക്ഷീയമായ കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. പ്രകോപനമൊന്നുമില്ലാതെ മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയും കൊലപ്പെടുത്തുകയും ചെയ്ത പൊലീസിനെതിരെ കൊലക്കുറ്റത്തിന് കെസെടുത്ത് അന്വേഷണം നടത്തണമെന്നും സി പി റഷീദ് ആവശ്യപ്പെട്ടു.

വയനാട്: വയനാട്ടിൽ സ്വകാര്യ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സി പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സി പി ജലീലിന്‍റെ സഹോദരൻ സി പി റഷീദ്.  

റിസോർട്ട് ഉടമയുടെ വെളിപ്പെടുത്തലിലൂടെ വൈത്തിരിയിൽ നടന്നത് ഏകപക്ഷീയമായ കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. പ്രകോപനമൊന്നുമില്ലാതെ മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയും കൊല നടത്തുകയും ചെയ്ത പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും സി പി റഷീദ് ആവശ്യപ്പെട്ടു.

പശ്ചിമഘട്ട മേഖലയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ അടിച്ചമർത്താനാണ്  തണ്ടർബോൾട്ട് ശ്രമിക്കുകയുള്ളു. അതുകൊണ്ട് തണ്ടർബോൾട്ട് പിരിച്ച് വിടണമെന്നും സി പി ജലീലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു. സി പി ജലീലിന്‍റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മറ്റൊരു സഹോദരൻ ജിഷാദും ആവശ്യപ്പെട്ടിരുന്നു

മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം വെടിയുതിർത്തതെന്നായിരുന്നു കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ്  റിസോർട്ട് മാനേജർ വ്യക്തമാക്കിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ പ്രകോപനാന്തരീക്ഷം സൃഷ്ടിച്ചില്ലെന്നും റിസോർട്ട് ജീവനക്കാർ പറഞ്ഞു.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്