ബ്രിട്ടീഷ് ഭരണകാലത്തെ കെട്ടിടത്തില്‍ തിങ്ങി ഞെരുങ്ങി, ചോർച്ചയും; ഇതും മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്റ്റേഷൻ

Published : Dec 11, 2024, 04:41 AM IST
ബ്രിട്ടീഷ് ഭരണകാലത്തെ കെട്ടിടത്തില്‍ തിങ്ങി ഞെരുങ്ങി, ചോർച്ചയും; ഇതും മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്റ്റേഷൻ

Synopsis

ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ഈ കെട്ടിടത്തിലാകട്ടെ ഒരു പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യമില്ലെന്നു മാത്രമല്ല മഴക്കാലങ്ങളില്‍ ചോര്‍ച്ചയുമാണ്.

കല്‍പ്പറ്റ: വയനാട്ടിലെ മാവോയ്‌സ്റ്റ് ഭീഷണിയുള്ള പൊലീസ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെട്ടതാണ് വൈത്തിരി സ്റ്റേഷന്‍. ഈ സ്‌റ്റേഷന്‍റെ ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് 2019ല്‍ മാവോയിസ്റ്റ് സി പി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുള്ള സ്റ്റേഷനുകള്‍ക്കുണ്ടായിരിക്കേണ്ട ഉയരമുള്ള ചുറ്റുമതിലോ ഗേറ്റോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെ ജീര്‍ണ്ണിച്ച കെട്ടിടത്തിലാണ് വൈത്തിരി പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം.

ദേശീയ പാതക്ക് തൊട്ടരികെ സ്ഥിതി ചെയ്തിരുന്ന സ്റ്റേഷന്റെ മുകളിലേക്ക് 2018-ലെ പ്രളയകാലത്ത് മണ്ണിടിഞ്ഞ് വീണതോടെയാണ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി വൈത്തിരി സബ് ജയിലിന് തൊട്ടുചാരിയുള്ള ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ഈ കെട്ടിടത്തിലാകട്ടെ ഒരു പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യമില്ലെന്നു മാത്രമല്ല മഴക്കാലങ്ങളില്‍ ചോര്‍ച്ചയുമാണ്.

ചുറ്റിനും കാട് വളര്‍ന്ന് ഇഴജന്തുക്കളുടെ ഭീഷണിയും ഉണ്ട്. സ്റ്റേഷനടുത്ത് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പാതി വഴിയില്‍ ഇഴഞ്ഞു നീങ്ങുകയാണ്. മാവോയിസ്റ്റ് ഭീഷണി പശ്ചാത്തലത്തില്‍ കൂറ്റന്‍ ചുറ്റുമതിലുകളും മതിലുകള്‍ക്ക് മുകളില്‍ കമ്പിവേലികളുമൊക്കെ ഒരുക്കിയാണ് ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളെങ്കില്‍ വൈത്തിരിയിലെ സ്ഥിതി അങ്ങിനെയല്ല.

ഒന്ന് ആഞ്ഞു ചവിട്ടിയാല്‍ വാതില്‍ പൊളിഞ്ഞുവീഴും. നൂറ്റാണ്ട് പഴക്കമുള്ളതാണ് കെട്ടിടം. പ്രതികളെ പാര്‍പ്പിക്കാന്‍ ലോക്കപ്പില്ല. വയോധികര്‍ക്കും അംഗപരിമിതര്‍ക്കും പരാതി നല്‍കാനോ മറ്റോ എത്തിപ്പെടാന്‍ തന്നെ ബുദ്ധിമുട്ടാണ്. 2019-ല്‍ തുടങ്ങിയതാണ് പുതിയ കെട്ടിടത്തിന്‍റെ പണി. വര്‍ഷം അഞ്ചായിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. കൃത്യമായി ഫണ്ട് ലഭിക്കാത്തതാണ് കെട്ടിട നിര്‍മ്മാണം സ്തംഭിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്.

20,000 രൂപ കൈക്കൂലി വാങ്ങവേ പിടിക്കാൻ പ്ലാൻ, ജൂനിയർ ക്ലർക്ക് കുടുങ്ങി; അവിടെ തീർന്നില്ല, ഞെട്ടിയത് വിജിലൻസ്

മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസിയിൽ വന്ന മലയിൻകീഴ് സ്വദേശി; പരിശോധനയിൽ പിടിച്ചത് മെത്താംഫിറ്റമിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു