
തൊടുപുഴ: മറയൂര്‍ ചന്ദന ഇ- ലേലത്തില്‍ റെക്കോഡ് വില്‍പന. 28 കോടി രൂപയുടെ ചന്ദനമാണ് ഒറ്റ ദിവസം കൊണ്ട് വിറ്റത്. രാവിലെ മുതൽ വൈകിട്ട് 6 മണിവരെ രണ്ട് ഘട്ടങ്ങളിലായി നടന്ന ലേലത്തിൽ 29 ടൺ ചന്ദനമാണ് വിറ്റത്. ഇതിലൂടെ നികുതിയും ചേർത്ത് 28,23,96,635 കോടിയിലധികം രൂപയാണ് സംസ്ഥാന ഖജനാവിലേക്കെത്തുക.
കഴിഞ്ഞ തവണ രണ്ട് ദിവസങ്ങളിലായി നടന്ന ലേലത്തിലൂടെ വിറ്റത് 33 കോടിയുടെ ചന്ദനമായിരുന്നു. കഴിഞ്ഞ വർഷത്തെ ആകെ വിൽപനയാകട്ടെ 66 കോടിയുടെയും. ഇത്തവണ ഏറ്റവുമധികം ചന്ദനം വാങ്ങിയത് ബാഗ്ലൂര്‍ ആസ്ഥാനമായ കെഎസ്ഡിഎല്‍ ആണ്.
18 കോടി 76 ലക്ഷത്തിന് കെഎസ്എച്ച്ഡിസി ബാഗ്ലൂര്‍, കൊച്ചിന്‍ ദേവസ്വംബോര്‍ഡ്, കൊല്‍ക്കത്ത ശ്രീ ഗുരുവായൂരപ്പന്‍ സമാജം തുടങ്ങി എട്ടd സ്ഥാപനങ്ങളുമാണ് ലേലം പിടിച്ചത്. ക്ലാസ് ആറില്‍പെട്ട ബഗ്രദാത് ചന്ദനം കിലോയിക്ക് പതിനൊന്നായിരത്തി ഒരുന്നൂറ്റി അറുപത് രൂപക്കാണ് ലേലത്തിൽ വിറ്റു പോയത്. കുറഞ്ഞ ഇനമായ സാപ് വുഡ് ചിപ്‌സ് 6 ടണ്‍ വിറ്റത് കിലോയിക്ക് 180 രൂപക്കും. കരകൗശല വസ്തുക്കളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും നിർമ്മാണത്തിനായാണ് കമ്പനികൾ ചന്ദനം വാങ്ങുന്നത്. മറയൂര്‍ ചന്ദനത്തിന്‍റെ ഉയർന്ന ഗുണ നിലവാരമാണ് 30 ശതമാനം വില കൂട്ടിയിട്ടും വിൽപന കൂടാൻ കാരണമായി അധികൃതർ കരുതുന്നത്. ഈ മാസം പതിനാലിനാണ് അടുത്ത ചന്ദന ലേലം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam